Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Money Laundering

Kozhikode

വ​ട​ക​ര​യി​ല്‍ കു​ഴ​ല്‍​പ്പ​ണ വേ​ട്ട; ജ്വ​ല്ല​റി ഉ​ട​മ പിടിയിൽ

വ​ട​ക​ര: കാ​റി​ല്‍ രേ​ഖ​ക​ളി​ല്ലാ​തെ കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന ഒ​രു കോ​ടി​യി​ലേ​റെ രൂ​പ പോ​ലീ​സ് പി​ടി​കൂ​ടി. തൂ​ഫാ​ന്‍ പ​രി​ശോ​ധ​ന​ക്കി​റ​ങ്ങി​യ വ​ട​ക​ര പോ​ലീ​സും റൂ​റ​ല്‍ എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ന്‍​സാ​ഫ് സം​ഘ​വു​മാ​ണ് ഒ​രു കോ​ടി നാ​ല​ര ല​ക്ഷം രൂ​പ പി​ടി​കൂ​ടി​യ​ത്.

ഒ​ന്തം​റോ​ഡി​ലെ ജ്വ​ല്ല​റി ഉ​ട​മ മ​നോ​ജ് സ​ഞ്ച​രി​ച്ച കാ​ര്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഇ​ത്ര​യും തു​ക ക​ണ്ടെ​ത്തി​യ​ത്.മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്ന് വ​രു​ന്ന കാ​റാ​ണി​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പി​ടി​കൂ​ടി​യ സ്ഥ​ല​ത്ത് നി​ന്നു​ത​ന്നെ പോ​ലീ​സ് പ​ണം എ​ണ്ണി​ത്തി​ട്ട​പ്പെ​ടു​ത്തി. പ​ണ​വും പ്ര​തി​യേ​യും എ​ന്‍​ഫോ​ഴ്സ്മെ​ന്‍റി​ന് കൈ​മാ​റു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

National

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സ്: എ​സ്ഡി​പി​ഐ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് മൊ​യ്തീ​ൻ ഫൈ​സി​ക്ക് ജാ​മ്യം

ന്യൂ​ഡ​ൽ​ഹി: നി​രോ​ധി​ത സം​ഘ​ട​ന​യാ​യ പോ​പ്പു​ല​ർ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ സോ​ഷ്യ​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി ഓ​ഫ് ഇ​ന്ത്യ (എ​സ്ഡി​പി​ഐ) ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് എം.​കെ. മൊ​യ്തീ​ൻ ഫൈ​സി​ക്ക് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി.

ജ​സ്റ്റി​സ് നീ​ന ബ​ൻ​സാ​ൽ കൃ​ഷ്ണ​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ചു​കൊ​ണ്ട് ഉ​ത്ത​ര​വി​ട്ട​ത്. ദീ​ർ​ഘ​കാ​ല​മാ​യി ജ​യി​ലി​ൽ ക​ഴി​യു​ക​യാ​ണെ​ന്നും അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മു​ള്ള പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​രു​ടെ വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചു.

പി‌​എ​ഫ്‌​ഐ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ അ​ന്വേ​ഷ​ണ​ത്തി​നി​ടെ 2025 മാ​ർ​ച്ചി​ൽ ന്യൂ​ഡ​ൽ​ഹി​യി​ലെ ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ച്ചാ​ണ് ഫൈ​സി​യെ ഇ​ഡി അ​റ​സ്റ്റ് ചെ​യ്ത​ത്.

പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വി​ദേ​ശ​ത്തു​നി​ന്നും സ്വ​ദേ​ശ​ത്തു​നി​ന്നും നി​യ​മ​വി​രു​ദ്ധ​മാ​യി പ​ണം സ​മാ​ഹ​രി​ക്കു​ക​യും അ​ത് വെ​ളു​പ്പി​ക്കു​ക​യും ചെ​യ്തു എ​ന്നാ​രോ​പി​ച്ചാ​ണ് ഇ​ഡി മൊ​യ്തീ​ൻ ഫൈ​സി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പി​എ​ഫ്ഐ​യു​ടെ രാ​ഷ്ട്രീ​യ മു​ഖ​മാ​യി എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്നും ഇ​ഡി കോ​ട​തി​യി​ൽ വാ​ദി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ത​ന്‍റെ ക​ക്ഷി​ക്ക് പി​എ​ഫ്ഐ​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​മാ​യി നേ​രി​ട്ട് ബ​ന്ധ​മി​ല്ലെ​ന്നും രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ത​ന്നെ വേ​ട്ട​യാ​ടു​ന്ന​തെ​ന്നും ഫൈ​സി​യു​ടെ അ​ഭി​ഭാ​ഷ​ക​ർ കോ​ട​തി​യെ അ​റി​യി​ച്ചു. ക​ടു​ത്ത നി​ബ​ന്ധ​ന​ക​ളോ​ടെ​യാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

 

National

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ; ടി​ന അം​ബാ​നി​ക്ക് ഇ​ഡി സ​മ​ൻ​സ് അ​യ​യ്ക്കും

ന്യൂ​ഡ​ൽ​ഹി: റി​ല​യ​ൻ​സ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ അ​നി​ൽ അം​ബാ​നി​യു​ടെ ഭാ​ര്യ ടി​ന അം​ബാ​നി​ക്ക് ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് പു​തി​യ സ​മ​ൻ​സ് അ​യ​യ്ക്കും. മു​ൻ ന​ടി​കൂ​ടി​യാ​യ ടി​ന​യോ​ട് (68) തി​ങ്ക​ളാ​ഴ്ച മൊ​ഴി ന​ൽ​കാ​ൻ ഫെ​ഡ​റ​ൽ ഏ​ജ​ൻ​സി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ൽ, ടി​ന ഇ​തി​നു ത​യാ​റാ​യി​ല്ലെ​ന്നും അ​തി​നാ​ൽ ചോ​ദ്യം​ചെ​യ്യ​ലി​നു​വേ​ണ്ടി സ​മ​ൻ​സ് അ​യ​യ്ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും ഇ​ഡി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ത​ട​യ​ൽ നി​യ​മ​പ്ര​കാ​രം (പി​എം​എ​ൽ​എ) അ​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നി​രി​ക്കു​ന്ന​തി​നാ​ൽ ഉ​ട​ൻ​ത​ന്നെ അ​വ​രെ വീ​ണ്ടും വി​ളി​പ്പി​ക്കു​മെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞ​ത്.

റി​ല​യ​ൻ​സ് ഗ്രൂ​പ്പ് ക​ന്പ​നി​ക​ളെ​യും ടി​ന​യു​ടെ ബാ​ങ്ക് വാ​യ്പ​ക​ളെ​യും കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ വ​ർ​ഷം അ​നി​ൽ അം​ബാ​നി​യെ ഇ​ഡി ചോ​ദ്യം ചെ​യ്തി​രു​ന്നു. ന്യൂ​യോ​ർ​ക്കി​ലെ മാ​ൻ​ഹ​ട്ട​നി​ൽ ആ​ഡം​ബ​ര കെ​ട്ടി​ടം വാ​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ടി​ന​യെ ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ഈ ​കേ​സി​ൽ മു​ൻ റി​ല​യ​ൻ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പു​നി​ത് ഗാ​ർ​ഗി​നെ ഇ​ഡി അ​ടു​ത്തി​ടെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Latest News

Corehub Up